17 ലക്ഷം രൂപയടങ്ങിയ ചാക്കുകെട്ട് നടുറോഡിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മധുര: 17 ലക്ഷം രൂപയടങ്ങിയ ചാക്കുകെട്ട് നടുറോഡിൽ കണ്ടെത്തി. സിമ്മക്കലിൽ വച്ച് 46കാരിയായ സെൽവമാലിനിയാണ് ചാക്കുകെട്ട് കണ്ട് പോലീസിനെ അറിയിച്ചത്. സെൽവമാലിനിയും മകളും ഹോട്ടലിൽ നിന്ന് മടങ്ങവെ തിങ്കളാഴ്ചയാണ് റോഡിൽ ചാക്കുകെട്ട് കണ്ടത്. “ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡിന്‍റെ നടുവിൽ ചാക്ക് കിടക്കുന്നത് ഞങ്ങൾ കണ്ടു. ബൈക്ക് അതിന് മുകളിലൂടെ കയറിയപ്പോൾ, ചാക്കിന്‍റെ ഒരറ്റം കീറിപ്പോയി.

അതിനുള്ളിൽ നിന്ന് നോട്ടുകെട്ടുകൾ പുറത്തുവരുന്നു. ഉടൻ തന്നെ സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ ഏൽപ്പിച്ചു”- വീട്ടുജോലിക്കാരിയായ സെൽവമാലിനി പറഞ്ഞു. വിളക്കുത്തൂൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാക്കിൽ 17,40,000 രൂപയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആരും ഇതുവരെ പണം അന്വേഷിച്ച് വന്നിട്ടില്ല. ഹവാല പണമായിരിക്കാം ഇതെന്നാണ് പോലീസിന്‍റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന്  പോലീസ് പറഞ്ഞു. സമീപത്തെ സിസിടിവി പരിശോധിച്ച് കാർ ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...