ആന്റോ ആന്റണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് തകർത്ത നിലയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെണ്ണിക്കുളത്ത് ആന്റോ ആന്റണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തകർത്ത നിലയിൽ. ഇന്നലെ വൈകിട്ട് ഉദ്ഘാടനം കഴിഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. രാവിലെ തകർത്ത നിലയിൽ കണ്ടത്. സിപിഐഎം ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വെണ്ണിക്കുളം ജംഗ്ഷനിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്ത് തന്നെയാണ് ആന്റോ ആൻറണി എംപിയും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. തൊട്ടടുത്തായി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്തിനാണെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിനിടെ ഇന്നലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. പക്ഷേ ഇന്ന് രാവിലെ ആന്റോ ആന്റണി എംപിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം അടിച്ചുതകർത്തു നിലയിൽ കാണപ്പെട്ടത്. എന്നാൽ സിപിഎമ്മാണ് ആക്രമണത്തിന് പിന്നിൽ എന്ന കോൺഗ്രസ് ആരോപണം പാർട്ടി പൂർണമായി തള്ളിക്കളയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവടി യുഎസ്ബി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...