റാന്നി: സംസ്ഥാന പാതയുടെ വശത്തായി കാർ ഉപേക്ഷിച്ച നിലയിൽ. പി എം റോഡിൽ സ്ഥിരമായി ഡീസൽ വീണ് അപകടം ഉണ്ടാവുന്ന തോട്ടമൺ കുന്നിരിക്കൽപടി വളവിലാണ് ഒരുമാസമായി കാര്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരെങ്കിലും മോഷണം നടത്തി ഉപേക്ഷിച്ചതാണോ തകരാറിലായതിന് പിന്നാലെ ഉടമ ഉപേക്ഷിച്ചതാണോ എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇതുവരേയും ആരും ഇത് അന്വേഷിച്ച് എത്തിയിട്ടുമില്ല. സ്ഥിരമായി ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകൊണ്ടാണ് കാറിന്റെ അവസ്ഥ ആരും ശ്രദ്ധിക്കാതിരുന്നത്.
റാന്നിക്കും മന്ദിരം പടിക്കും ഇടയിൽ മിക്ക ദിവസങ്ങളിലും രാത്രി സമയത്ത് അപകടകരമായ സ്ഥിതിയിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അപകടം ക്ഷണിച്ചു വരുത്തുവാന്‍ സാധ്യത ഏറെയാണ്. കൂടാതെ സ്ഥിരമായി വഴിയിയികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിക്കാതെ പോകുന്നതും അനാസ്ഥയാണെന്ന നിലപാടിലാണ് നാട്ടുകാര്‍.