റാന്നിയില്‍ ഒരുമാസമായി കാർ ഉപേക്ഷിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയുടെ വശത്തായി കാർ ഉപേക്ഷിച്ച നിലയിൽ. പി എം റോഡിൽ സ്ഥിരമായി ഡീസൽ വീണ് അപകടം ഉണ്ടാവുന്ന തോട്ടമൺ കുന്നിരിക്കൽപടി വളവിലാണ് ഒരുമാസമായി കാര്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരെങ്കിലും മോഷണം നടത്തി ഉപേക്ഷിച്ചതാണോ തകരാറിലായതിന് പിന്നാലെ ഉടമ ഉപേക്ഷിച്ചതാണോ എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇതുവരേയും ആരും ഇത് അന്വേഷിച്ച് എത്തിയിട്ടുമില്ല. സ്ഥിരമായി ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകൊണ്ടാണ് കാറിന്റെ അവസ്ഥ ആരും ശ്രദ്ധിക്കാതിരുന്നത്.

റാന്നിക്കും മന്ദിരം പടിക്കും ഇടയിൽ മിക്ക ദിവസങ്ങളിലും രാത്രി സമയത്ത് അപകടകരമായ സ്ഥിതിയിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അപകടം ക്ഷണിച്ചു വരുത്തുവാന്‍ സാധ്യത ഏറെയാണ്. കൂടാതെ സ്ഥിരമായി വഴിയിയികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിക്കാതെ പോകുന്നതും അനാസ്ഥയാണെന്ന നിലപാടിലാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...