കോന്നി എലിയറയ്ക്കലില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എലിയറയ്ക്കലില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. സംഭവത്തില്‍ യാത്രക്കാരും നാട്ടുകാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. അപകടത്തിന് കാരണമായ കാറിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാനിലാണ് ആദ്യം ഇടിച്ചത്. ഇതിന് ശേഷം മുന്നോട്ട് പാഞ്ഞ കാര്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിന്റെ പുറകില്‍ ഇടിച്ചു.

വാഹനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഡ്രൈവര്‍ കാര്‍ ഇടിച്ച് കയറ്റി നിര്‍ത്തുകയായിരുന്നു. അപകടത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു. ആളുകളുടെ ഇടയിലേക്ക് വാഹനം പാഞ്ഞ് കയറാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വാഹനങ്ങള്‍ സംസ്ഥാനപാതയില്‍ നിന്നും നീക്കം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...