വെമ്പായം : വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വിജിലന്‍സ് സിഐയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. തിരുവനന്തപുരം വെമ്പായം സ്വദേശിയായ വിജിലന്‍സ് സിഐ യഹിയ ഖാന് നേരെയാണ് മര്‍ദ്ദനമുണ്ടായത്. പരിക്കേറ്റ സിഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.30-ഓടെ ഇദ്ദേഹത്തിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. വെമ്പായം തേക്കട റോയല്‍ ഓഡിറ്റോറിയത്തില്‍ വ്യോമസേന ജീവനക്കാരന്റെ വിവാഹവാര്‍ഷികാഘോഷം നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനം സിഐയുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
വാക്കുതര്‍ക്കത്തിന് പിന്നാലെ സംഘം ചേര്‍ന്ന് സിഐയെ വീടിന് മുന്നിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. സംഘത്തില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവരെ പിടികൂടാനായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.