കണ്ണൂര്‍ : ശ്രീകണ്ഠപുരത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ നടപടി. ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. അന്തിമ തീരുമാനം പി. ടി.എ. എക്സിക്യൂട്ടീവ് യോഗത്തില്‍. റാഗിംഗിന്‍റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മര്‍ദിച്ചതില്‍ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേല്‍ക്കുകയും കേൾവി ശക്തിയും കുറയുകയും ചെയ്തിരുന്നു. ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികളാണ് സഹലിനെ മർദ്ദിച്ചത്. സഹലിന്‍റെ മാതാപിതാക്കൾ ശ്രീകണ്ഡാപുരം പോലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദിച്ചത്. മർദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ശ്രീകണ്ഠപുരത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ് : പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
RECENT NEWS
Advertisment