കാഞ്ഞങ്ങാട്: വിചാരണയ്ക്കിടെ കേസിലെ ഏഴാംസാക്ഷി പ്രതിയായി. പിന്നാലെ ശിക്ഷയും. ആദ്യം പ്രതിചേർത്തയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിടുകയും ചെയ്തു. ഹൊസ്ദുർഗ് സബ് കോടതിയിലാണ് സംഭവം. പയ്യന്നൂർ ഏഴിലോട്ടെ പി.പി. ചന്ദ്രനെയാണ് സബ്ജഡ്ജി എം.സി. ബിജു കോടതി പിരിയുംവരെ തടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ഒന്നാം പ്രതി എൻ.വി. ഹരീഷ്‌കുമാറിനെയാണ് വെറുതേവിട്ടത്. 2022 ജൂലായ് 25-ന് നീലേശ്വരം എക്‌സൈസ് രജിസ്റ്റർചെയ്ത കേസാണിത്. 25.92 ലിറ്റർ വിദേശനിർമിത മദ്യം ഹരീഷ് കുമാർ ഓടിച്ച പിക്കപ്പ് ലോറിയിൽ നിന്ന് പിടിച്ചിരുന്നു. വാഹനത്തിന്റെ ആർ.സി. ഉടമയാണ് ചന്ദ്രൻ. അതിനാലാണ് ഇയാളെ സാക്ഷിപ്പട്ടികയിലുൾപ്പെടുത്തിയത്. വാഹനം ഹരീഷിന് കൊടുത്തിട്ടില്ലെന്ന് ചന്ദ്രൻ മൊഴി നൽകി. വാഹനം കാണാതായപ്പോൾ പോലീസിൽ പരാതിപ്പെട്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പരാതി നൽകിയില്ലെന്നായിരുന്നു മറുപടി. ബന്ധുവാണ് ചന്ദ്രനെന്നും അതിനാലാണ് വാഹനമെടുത്തതെന്നും അതിൽ മദ്യം സൂക്ഷിച്ചത് അറിയില്ലെന്നുമായിരുന്നു ഹരീഷ്‌കുമാർ നൽകിയ മൊഴി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ കോടതി കേസിലെ സാക്ഷിയായ ചന്ദ്രനാണ് കുറ്റക്കാരനെന്ന് വിധിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.