ബോയിംഗ് വിമാനങ്ങൾ തിരികെ അയച്ച് ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്‌ജിങ്ങ്‌ : ട്രംപ് താരിഫിൽ നിലപാട് കടുപ്പിച്ച് ബോയിംഗ് വിമാനങ്ങൾ തിരികെ അയച്ച് ചൈന. പുതിയതായി ഓർഡർ ചെയ്ത ബോയിംഗ് വിമാനങ്ങളാണ് ചൈന തിരിച്ചയച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ട്രംപ് താരിഫ് സൃഷ്ടിച്ച വിള്ളലിന് പിന്നാലെയാണ് നടപടി. രണ്ട് വിമാനങ്ങൾ ഇതിനോടകം തിരിച്ച് അയച്ചതായാണ് ബോയിംഗ് വിശദമാക്കുന്നത്. ചൈനയിലേക്ക് ഓർഡർ ചെയ്തിരുന്ന 50ലേറെ ബോയിംഗ് വിമാനങ്ങൾ സ്വീകരിക്കില്ലെന്ന് ചൈനയിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതായാണ് ബോയിംഗ് ചീഫ് എക്സിക്യുട്ടീവ് സിഎൻബിസിക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്. 145 ശതമാനം താരിഫ് വർധനയാണ് അമേരിക്ക ചൈനയ്ക്ക് ചുമത്തിയത്. ഇതിന് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം മറുപടി തീരുവ ചൈന ചുമത്തിയിരുന്നു. ചൈനയുമായുള്ള വ്യാപാര ധാരണകളേക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപ് ഓവൽ ഓഫീസിൽ വെച്ച് പ്രതികരിച്ചത്. ചുമത്തിയ തീരുവയിൽ കുറവ് വരുമെന്നും അത് പൂജ്യത്തിലേക്ക് എത്തില്ലെന്നുമാണ് ട്രംപ് ചൊവ്വാഴ്ച പ്രതികരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...