തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : പത്തനംതിട്ട – തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ് സര്‍വീസ് സ്വകാര്യ ബസ് ജീവനക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ സര്‍വീസ് ആരംഭിച്ച ബസുകളാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തടഞ്ഞത്. ആന്റോ ആന്റണി എം.പിയാണ് ഇന്ന് രാവിലെ രണ്ട് കെ.എസ്.ആര്‍.റ്റി.സി ബസുകളും ഫ്ലാഗ് ഓഫ് ചെയ്തത്. സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ബ്ലുഹില്‍ എന്ന സ്വകാര്യ ബസിന്റെ ഉടമയുടെ നേതൃത്വത്തില്‍ 16 ബസുകള്‍ ഒന്നിച്ച് തണ്ണിത്തോട് കാവ്ജംഗ്ഷനിലേക്ക് കൊണ്ടുവന്നിടുകയായിരുന്നു. ഇതിന് ശേഷം കെ.എസ്.ആര്‍.ടി.സി യുടെ മുന്‍പിലും പുറകിലുമായി സ്വകാര്യ ബസുകള്‍ ഓടിച്ച് പ്രിയദര്‍ശിനി സര്‍വീസ് തടസപ്പെടുത്തുവാനും ശ്രമം നടത്തി.

തുടര്‍ന്ന് തണ്ണിത്തോട് പോലീസ് എത്തി കെ.എസ്.ആര്‍.ടി.സി ക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു. മുണ്ടോന്‍മൂഴി പാലം മുതല്‍ ഞള്ളൂര്‍ വരെ പോലീസിന്റെ  സംരക്ഷണയിലാണ് പ്രിയദര്‍ശിനി ബസുകള്‍ സര്‍വീസ് നടത്തിയത്. സംഭവത്തില്‍ തണ്ണിത്തോട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി സാധാരണക്കാരായ ആളുകള്‍ക്ക് ആശ്രയമാകുന്ന പദ്ധതിയെ അട്ടിമറിക്കാനാണ് സ്വകാര്യ ബസ് ഉടമ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രിയദര്‍ശിനി പദ്ധതിക്ക് തുരങ്കം വെക്കുന്ന സമീപനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...