കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ് ; രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. അരൂർ സ്വദേശി സഞ്ജയ്ക്കായാണ് തെരച്ചിൽ തുടരുന്നത്. ആൺസുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കേസിൽ ഇതുവരെ രണ്ട് പ്രതികൾ പിടിയിലായി. നഗരത്തിൽ കാലങ്ങളായി പൂട്ടികിടക്കുന്ന വ്യൂ മൗണ്ട് ഫോട്ടലില്‍ വെച്ചാണ് പ്രതികള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെൺകുട്ടി പൂർണ്ണനഗ്നായി ഓടി രക്ഷപ്പെടുകയായിരുന്നു. കേസിൽ കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവർ പിടിയിലായിരുന്നു.

ആൺ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പോലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ പ്രതികരിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തത്. നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കുമെന്നും പോലീസ് കമീഷ്ണർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് ഒരുമാസത്തിനിടെ 150പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; രണ്ടുമരണം

0
കാളികാവ് : മലപ്പുറത്തെ മഞ്ഞപ്പിത്തവ്യാപനം ആശങ്കയുണർത്തുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 150...

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...