ബ്യൂബോണിക് പ്ലേഗ് അമേരിക്കയില്‍ സ്ഥിരീകരിച്ചു ; പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ മരിച്ചത് അഞ്ച് കോടിയോളം പേര്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ :  അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു. യുഎസിലെ ഒറിഗോണിലാണ് കഴിഞ്ഞയാഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വളര്‍ത്തുപൂച്ചയില്‍ നിന്നാണ് രോഗം പിടിപെട്ടത്. പുച്ചയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് ആവശ്യമയ എല്ലാവിധ ചികിത്സകളും ഉറപ്പാക്കിയതായി ഡെഷ്യൂട്ട്‌സ് കൗണ്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. റിച്ചാര്‍ഡ് ഫോസെറ്റ് അറിയിച്ചു. ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചയാള്‍ക്കും വളര്‍ത്തുമൃഗത്തിനും ഉടനടി വൈദ്യസഹായം നല്‍കിയെന്നും ഇത് അപകടസാധ്യത കുറയ്ക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു.

വളര്‍ത്തുമൃഗത്തില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന രോഗമാണിത്. യെര്‍സിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. രോഗം ബാധിച്ച് എട്ട് ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ വ്യക്തമാകുക. അതിവേഗം വൈദ്യസഹായം തേടിയില്ലെങ്കില്‍ ആരോഗ്യനില മോശമാകുകയും നാല് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. പടിഞ്ഞാറന്‍ അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ആദ്യ സംഭവമല്ല. എല്ലാ വര്‍ഷവും സമാനമായ കേസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. 1995 മുതല്‍ ഒന്‍പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. യുഎസില്‍ പ്രതിവര്‍ഷം ഏഴ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഗ്രാമീണ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കേസുകള്‍. വടക്കന്‍ ന്യൂ മെക്‌സിക്കോ, വടക്കന്‍ അരിസോണ, തെക്കന്‍ കൊളറാഡോ, കാലിഫോര്‍ണിയ, തെക്കന്‍ ഒറിഗോണ്‍, പടിഞ്ഞാറന്‍ നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, കടുത്ത ക്ഷീണം, വയറുവേദന എന്നിവയാണ്. ചിലരില്‍ ചര്‍മ്മത്തിലും കാല്‍ വിരലുകള്‍, മൂക്ക് എന്നിവടങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാറുണ്ട്. രോഗം ബാധിച്ച ചെള്ളിന്റെ കടിയേല്‍ക്കുന്നതോടെയാണ് മൃഗങ്ങളിലേക്ക് പടരുന്നത്. ഗുരുതരമായി കണക്കാക്കുന്നുണ്ടെങ്കിലും ചികിത്സ ലഭിച്ചാല്‍ ബ്യൂബോണിക് പ്ലേഗ് സാധാരണയായി ഭേദമാകാവുന്നതാണ്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ഇത് ചികിത്സിക്കുന്നത്. ബാക്ടീരിയകള്‍ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നത് വഴിയാണ് ഈ രോഗം ബാധിക്കുന്നത്. രോഗം ബാധിച്ച ആളില്‍ നിന്ന് മറ്റുള്ള ആളുകളിലേക്ക് ഇത് അതിവേഗം വ്യാപിക്കാനും സാധ്യതയുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ ബാധിച്ച ബ്യൂബോണിക് പ്ലേഗ് ബ്ലാക്ക് ഡെത്ത് എന്ന അപരനാമത്തിലാണ് അറിയപ്പെട്ടത്. 1800 കളുടെ മധ്യത്തില്‍ ചൈനയിലും രോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു. അഞ്ച് കോടിയോളം പേരാണ് പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...