ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസ് : പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് അഞ്ചുകിലോ സ്വര്‍ണംകടത്തിയ കേസില്‍ പ്രതികള്‍ക്കായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കി. റിയാസ് (35), ഷബീബ് ഹുസ്സൈന്‍ (36), ജലീല്‍ (30) എന്നിവര്‍ക്കായാണ് അന്വേഷണം വ്യാപകമാക്കിയത്.

ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ദുബായില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന വയനാട് സ്വദേശി അസ്‌കര്‍ അലി കൊപ്രക്കോടന്‍ കഴിഞ്ഞദിവസം കസ്റ്റംസില്‍ കീഴടങ്ങിയിരുന്നു. സെപ്റ്റംബര്‍ 12-ന് അഞ്ചുകിലോ സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടിയതാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ അസ്‌കര്‍ അലിയുടെ ബാഗില്‍നിന്നാണ് ഈ സ്വര്‍ണമിശ്രിതം പിടികൂടിയത്.

ഇയാള്‍ പിന്നീട് അവിടെ നിന്നും  രക്ഷപ്പെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്‍ഡിഗോ ജീവനക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു.  ഇതേ സംഘവുമായി ബന്ധമുള്ള സമീര്‍ അറാംതൊടിയെയും റിയാസിന്‍റെ ഡ്രൈവറായി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഷാമിലിനെയും പിടികൂടി. കഴിഞ്ഞദിവസം കീഴടങ്ങിയ അസ്‌കര്‍ അലിയുടെ മൊഴിയിലുള്ളത് അഞ്ചുകിലോ സ്വര്‍ണമടങ്ങിയ ബാഗ് താന്‍ എടുക്കാതെ പോകുകയും വിമാനത്താവളത്തിന് പുറത്തെത്തി ടാക്‌സിവിളിച്ച് സ്വന്തം നാടായ വയനാട്ടിലേക്ക് പോവുകയും ചെയ്തുവെന്നാണ്.

സ്വര്‍ണ വാഹകനായ യാത്രക്കാരന്‍ എന്ന നിലയില്‍ ഇയാള്‍ക്ക് 60,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാമെന്ന് ഏറ്റത് ദുബായിലുള്ള ഷബീബ്, ജലീല്‍ എന്നിവരായിരുന്നു. എന്നാല്‍, സ്വര്‍ണം കസ്റ്റംസ് പിടികൂടിയതോടെ അസ്‌കര്‍ അലി കാഠ്മണ്ഡു വിമാനത്താവളംവഴി ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ യാത്ര മുടങ്ങി. ഒരുതരത്തിലും രക്ഷയില്ലെന്ന അവസ്ഥയിലാണ് ഇയാള്‍ കസ്റ്റംസിന് കീഴടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...