ആലപ്പുഴ : ഹരിപ്പാട് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. വീയ്യപുരം പായിപ്പാട് കടവില്‍ വീട്ടില്‍ ഫറൂഖിനെ (26) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പ്രതിമുഖം ജംഗ്ഷന് വടക്ക് വാടകയ്‌ക്ക് താമസിക്കുന്ന വിഷ്ണു (23)വിനെയാണ് ഫാറൂഖ് കുത്തി പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. അമിതമായി മദ്യപിച്ചെത്തിയ ഫറൂഖും വിഷ്ണുവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് ഫാറൂഖ് വിഷ്ണുവിനെ കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. വയറിന്റെ പിന്‍ഭാഗത്ത് കുത്തേറ്റ വിഷ്ണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. ഹരിപ്പാട്, വിയപുരം സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫറൂഖ്.