ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6 കോടിയോളം രൂപ ചെലവഴിച്ചാണ് പാത വീതി കൂട്ടുന്നത്. 4 വർഷം മുൻപ് പാത ബിഎംബിസി നിലവാരത്തിലാക്കിയിരുന്നു. വീതിയില്ലാത്തതിനാൽ ചെറുതും വലുതുമായ വളവുകൾ അപകട ഭീഷണി ഉയർത്തുകയായിരുന്നു. വശങ്ങളിൽ സംരക്ഷണഭിത്തിയും നി‍ർമിച്ചിരുന്നില്ല. ടാറിങ് പണികൾ തുടങ്ങിയപ്പോൾ വീതി കൂട്ടുന്നതിന് 5 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിനു നൽകിയെങ്കിലും ഫണ്ട് ലഭിക്കാൻ വൈകി. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് അനുമതി വാങ്ങിയത്.

10–14 മീറ്റർ വരെ വീതിയിലാണ് നവീകരണം. ഇതിനായി സമീപവാസികൾ സൗജന്യമായി ഭൂമി വിട്ടുനൽകുകയായിരുന്നു. വശങ്ങളിൽ നിന്നു പൊളിച്ചുനീക്കിയ കയ്യാലകൾക്കും മതിലുകൾക്കും പകരം പിഡബ്ല്യുഡി ചെലവിൽ പുതിയവ നി‍മിച്ചു നൽകി. അപകട ഭീഷണി നേരിടുന്ന മേഖലകളിലെല്ലാം സംരക്ഷണഭിത്തി നിർ‌മിച്ചു. ഇടിതാങ്ങികളും സ്ഥാപിച്ചു. അപകട ഭീഷണി നേരിടുന്ന വളവുകളിലും പാതയിൽ സംഗമിക്കുന്ന ഇടറോഡുകളോടു ചേർന്നുമായി 10 ഇടങ്ങളിൽ ഉന്മധ്യ കണ്ണാടികൾ സ്ഥാപിച്ചു. വശങ്ങൾ‌ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...