ബംഗളൂരു : പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കർണാടക ചിക്കമംഗളുരു ജില്ലയിലെ കുദ്രെമുഖ് സ്വദേശി നിതേഷ് (25) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ പ്രീ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്റെ മരണത്തിന് കാരണം നിതേഷ് ആണെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കീടനാശിനി കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ജനുവരി 14നായിരുന്നു മരണം. താനുമായി പ്രണയത്തിലാണെന്ന് നിതേഷ് കള്ളം പറയുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇയാൾ തന്നെ ചതിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായും പതിനേഴുകാരി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ജനുവരി 10ന് കീടനാശിനി കഴിച്ച് അവശനിലയിലായ പെൺകുട്ടിയെ മംഗളുരുവിലെ എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം മകളുടെ മരണത്തിന് കാരണക്കാരനായ നിതേഷിനെതിരെ പരാതി നൽകിയിട്ടും കുദ്രെമുഖ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. പോലീസ് സൂപ്രണ്ടിന്‍റെ ഇടപെടലിനെ തുടർന്നാണ് പ്രതിക്കെതിരെ കേസെടുക്കാൻ തയാറായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിതേഷും പെൺകുട്ടിയും വഴക്കുണ്ടാവുകയും തുടർന്ന് യുവാവ് അവളുടെ ഫോൺ എടുക്കുന്നത് നിർത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]