എയര്‍ ഇന്ത്യയുടെ അവസാന ബോയിങ് 747 വിമാനം ലേലംചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: എയര്‍ ഇന്ത്യയുടെ അവസാന ബോയിങ് 747 വിമാനം ലേലംചെയ്യുന്നു. മുംബൈയിലെ എയര്‍ ഇന്ത്യ ഹാങ്ങറിനടുത്ത് സൂക്ഷിച്ചിട്ടുള്ള വിടി-ഇഎസ്ഒ വിമാനം മേയ് ആറിന് ഇ-ലേലം നടത്തുന്ന എംജങ്ഷന്‍ പ്ലാറ്റ്‌ഫോം വഴിയാകും ലേലംചെയ്യുക. മൂന്ന് ദശാബ്ദക്കാലം എയര്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനം ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷമാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ വിഭാഗത്തിലുള്ള മറ്റൊരു വിമാനം എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് അധികം വൈകാതെ ടാറ്റാ ഗ്രൂപ്പ് വിറ്റൊഴിവാക്കിയിരുന്നു. താത്പര്യമുള്ളവര്‍ ലേലത്തിന് മൂന്നുദിവസംമുന്‍പ് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

മേയ് അഞ്ചിന് വിമാനം പരിശോധിക്കാനും ഇവര്‍ക്ക് അവസരം നല്‍കും. രണ്ടുനിലകളിലായുള്ള, ഇന്ത്യയിലെ അവശേഷിക്കുന്ന ഈ ജംബോജെറ്റ് വിമാനം പ്രധാന വിദേശ റൂട്ടുകളിലാണ് സേവനത്തിനായി എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്നത്.1993-96 കാലത്താണ് എയര്‍ ഇന്ത്യ, ബോയിങ് 747 വിഭാഗത്തിലുള്ള നാല് ജംബോജെറ്റുകള്‍ വാങ്ങിയത്. 2021 മാര്‍ച്ചിനുശേഷം ഇവ സര്‍വീസിനുപയോഗിച്ചിട്ടില്ല. ഇതിലൊന്നായ ആഗ്ര എന്നു വിളിപ്പേരുള്ള വിമാനം 2024 ഏപ്രില്‍ 22-ന് അമേരിക്കന്‍ കമ്പനിയായ എയര്‍സെയില്‍ വാങ്ങിക്കൊണ്ടുപോയിരുന്നു. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതിന്റെ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചിരുന്നു.

പൊളിച്ച് ഘടകങ്ങള്‍ എടുക്കുന്നതിനായി അമേരിക്കയിലെ പ്ലെയിന്‍ ഫീല്‍ഡിലേക്കാണ് വിമാനം കൊണ്ടുപോയത്. പ്രവര്‍ത്തനം ലാഭകരമല്ലാത്തതിനാലാണ് ജംബോ ജെറ്റ് വിമാനങ്ങള്‍ ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ധനക്ഷമത കൂടിയ പുതിയ വിമാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് കൂടുതലാണ് പഴക്കമുള്ള ഈ ജംബോ ജെറ്റുകള്‍ക്ക്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

കടലിനടിയിൽ കോറൽ വര്‍ണ്ണ വിസ്മയം : കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് സി.എം.എഫ്.ആർ.ഐ

0
കൊച്ചി : ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ കടലിനടിയിൽ പവിഴ ജീവികളുടെ...

കേരള സർവകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ് ഐ...