കൊല്ലം : വീട്ടില്‍ കയറി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു. മംഗള്‍പാണ്ഡെ എന്നറിയപ്പെടുന്ന എബിന്‍ പെരേരയാണ് പിടിയിലായത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി ആയുധവുമായി എത്തി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച്ച മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുണ്ടക്കല്‍ സ്വദേശി ജാക്‌സനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം പലതവണ ജയിലില്‍ കിടന്നിട്ടുള്ള ഗുണ്ട കൂടിയാണ് എബിന്‍ പെരേര. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കന്യാകുമാരിയിലുണ്ടെന്ന് മനസിലാവുകയും തുടര്‍ന്ന് അവിടെയുളള ഒളിസങ്കേതത്തില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്‌ഐമാരായ ആര്‍.എസ് രഞ്ജു, ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വധഭീഷണി, മാരകമായി മുറിവേല്‍പ്പിക്കല്‍, മയക്ക് മരുന്ന് വ്യാപാരം, മയക്കുമരുന്ന് കടത്ത്, അക്രമം, പൊതുസമാധാനത്തിന് ഭീഷണി തുടങ്ങി വ്യത്യസ്ത കുറ്റങ്ങളില്‍ ഇയാള്‍ പ്രതിയായിരുന്നു. അഞ്ചുതവണ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പ്രതി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ ഇയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.