അഞ്ജുശ്രീയുടേത് ആത്മഹത്യ തന്നെ ; എലിവിഷം ഉള്ളില്‍ ചെന്നെന്ന് രാസ പരിശോധനാ ഫലം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പെരുമ്പളയിലെലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. എലിവിഷം അകത്ത് ചെന്നാണ് അഞ്ജുശ്രീയുടെ മരണമെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ജുശ്രീയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു.

ഡി​സം​ബ​ർ​ 31​ന് ​അ​ടു​ക്ക​ത്ത് ​ബ​യ​ൽ​ ​അ​ൽ​ ​റൊ​മാ​ൻ​സി​യ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​പാ​ഴ്സ​ലാ​യി​ ​വാ​ങ്ങി​യ​ ​കു​ഴി​മ​ന്തി​ ​അഞ്ജുശ്രീ കഴിച്ചിരുന്നു. ഇത് ക​ഴി​ച്ച​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ​മൂ​ല​മാ​ണ് ​മ​ര​ണ​മെ​ന്നാ​ണ് ആദ്യം ​ക​രു​തി​യി​രു​ന്ന​ത്.​ ​കു​ഴി​മ​ന്തി,​ ​മ​യോ​ണൈ​സ്,​ ​ഗ്രീ​ൻ​ച​ട്ണി,​​​ ​ചി​ക്ക​ൻ​ 65​ ​എ​ന്നി​വ​യാ​ണ് ​ക​ഴി​ച്ച​തെന്നാണ് വിവരം. എന്നാൽ കുഴിമന്തിയല്ല മരണകാരണമെന്ന വിവരങ്ങൾ പുറത്തു വന്നതോടെ വലിയ ദുരൂഹതയാണ് ഈ വിഷയത്തിൽ ഉയരുന്നത്. അഞ്ജുശ്രീക്കൊപ്പം കുഴിമന്തി കഴിച്ച മറ്റാർക്കും പ്രശ്നമില്ലെന്നുള്ളതും വലിയ സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പോലീസ് വ്യക്തമാക്കി. അന്ന് പാഴ്സൽ വാങ്ങിയ കുഴിമന്തി ​അ​ഞ്ജു​ശ്രീ​യെ​ ​കൂ​ടാ​തെ​ ​അ​മ്മ​യും​ ​അ​നു​ജ​നും​ ​ബ​ന്ധു​വാ​യ​ ​പെ​ൺ​കു​ട്ടി​യും​ ​ക​ഴി​ച്ചി​രു​ന്നു.​ ​പി​റ്റേ​ദി​വ​സം​ ​രാ​വി​ലെ​ ​അ​ഞ്ജു​ശ്രീ​ക്കും​ ​ബ​ന്ധു​വാ​യ​ ​പെ​ൺ​കു​ട്ടി​ക്കും​ ​ഛ​ർ​ദ്ദി​യും​ ​ക്ഷീ​ണ​വു​മു​ണ്ടാ​കുകയായിരുന്നു. അനുജന് തളർച്ചയും സംഭവിച്ചിരുന്നു. എ​ന്നാ​ൽ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ​പു​റ​ത്തു​വ​രു​ന്ന​ ​വി​വ​രം.​ ​ഛർദ്ദിച്ച് അവശയായ അ​ഞ്ജു​ശ്രീ​യെ​ ​കാ​സ​ർ​കോ​ട് ​ദേ​ളി​യി​ലു​ള്ള​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കാ​ണി​ക്കു​ക​യും​ ​പ്രാ​ഥ​മി​ക​ ​ചി​കി​ത്സ​യ്ക്കു​ശേ​ഷം​ ​വീ​ട്ടി​ലേ​ക്ക് ​തിരിച്ചയക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...