വണ്ടിപ്പെരിയാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് ; സംഭവം മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കം, പോലീസ് റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം തേങ്ങാക്കല്ലിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നത് മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയെന്ന് പോലീസ്. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ അശോകന്റെ ബന്ധുവായ തേങ്ങാക്കൽ സ്വദേശി സുബീഷിനെ (19) പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. തേങ്ങാക്കൽ പള്ളിക്കടയിൽ സുബീഷിൻറെ മൈക്ക് സെറ്റ് വാടകക്ക് നൽകുന്ന സ്ഥാപനത്തിനു മുന്നിൽ വച്ച് ആണ് തർക്കം ഉണ്ടായത്. രണ്ടു പേരും വ്യത്യസ്ത സ്ഥലത്തിരുന്ന് മദ്യപിച്ചിരുന്നു. ഇതിനു ശേഷം അശോകൻ സുബീഷിൻറെ സ്ഥാപനത്തിനു മുന്നിലെത്തി ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കുറച്ച് സമയത്തിനു ശേഷം വീണ്ടുമെത്തി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഇലക്ട്രിഷ്യൻമാർ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് സുബീഷ് അശോകന്‍റെ നെഞ്ചിൽ കുത്തി.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അശോകൻ മരിച്ചത്. സ്ഥലത്ത് എത്തിയ വണ്ടിപ്പെരിയാർ പൊലീസ് ഉടൻ തന്നെ സുബിഷിനെയും സുഹൃത്തുക്കളെയും പിടികൂടി. ചോദ്യം ചെയ്യലിൽ സുബീഷ് കുറ്റം സമ്മതിച്ചെന്ന് എസ്എച്ച്ഒ ഹേമന്ദ് കുമാർ പറഞ്ഞു. പ്രതിയുമായി വണ്ടിപ്പെരിയാർ പൊലീസ് തെളിവെടുപ്പ് നടത്തുകയും അശോകനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ഇതിനിടെ പ്രതിയുടെയും കൊല്ലപ്പെട്ട യുവാവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....