കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് മോഷണം പോയ പൂച്ചയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പേർഷ്യൻ പൂച്ചയെ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. എറണാകുളത്താണ് സംഭവം. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണം വിവരം പുറത്തുവന്നത്. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടില്‍ സുനിലിനെ രാവിലെയാണ് 20 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പ്രതിയെ മനക്കപ്പടിയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. വീട്ടില്‍ നിന്ന് മടങ്ങാന്‍ തുടങ്ങവേയാണ് വീടിനകത്ത് കൂട്ടിലിരിക്കുന്ന പൂച്ചയെ പോലീസ് ശ്രദ്ധിച്ചത്. രണ്ട് വര്‍ഷമായി താന്‍ വളര്‍ത്തുന്ന പൂച്ചയാണെന്ന് സുനില്‍ പോലീസിനോട് പറഞ്ഞു.

കൗതുകത്തിന് പോലീസുകാരിലൊരാള്‍ പൂച്ചയുടെ ചിത്രം ഫോണിലെടുത്തു. സുനിലിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം സ്റ്റേഷനിലെത്തിയ യുവതി പോലീസിനോട് തന്‍റെ പരാതി പറയുകായിരുന്നു. രണ്ട് ദിവസം മുന്‍പ് പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട തന്‍റെ പൂച്ചയെ ആരോ മോഷ്ടിച്ചു. കൂടോടെ എടുത്തോണ്ട് പോയി. യുവതി കാണിച്ച ചിത്രം കണ്ട പോലീസുകാര്‍ ഞെട്ടി. സുനിലിന്‍റെ വീട്ടില്‍ കണ്ട അതേ പൂച്ച, സത്യം പുറത്തുവന്നു. പൂച്ചയെ തിരിച്ചുകിട്ടയ സന്തോഷത്തില്‍ ഉടമ മടങ്ങി. നേരത്തെ വധശ്രമക്കേസിലടക്കം പ്രതിയായ സുനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസും നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി ; അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും

0
തിരുവനന്തപുരം: രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി...

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...