കുടുംബശ്രീ എ. ഡി. എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ പതിനാറാം വാർഡ് കുടുംബശ്രീ എ. ഡി. എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ മൈലാടുംപാറ താഴം ആരോഗ്യ കുടുംബക്ഷേമ ഉപ കേന്ദ്രത്തിൽ വെച്ച് നടത്തപ്പെട്ടു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് കൗൺസിലറുമായ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് മെമ്പർ സന്ധ്യാ പനയ്ക്കൽ,എ. ഡി. എസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ, വൈസ് പ്രസിഡന്റ് ബ്ലസി രാജു, കമ്മറ്റി അംഗങ്ങളായ പ്രവീണ മനോജ്, ജയ കലോഷ്, ജെസ്സി ജോർജ്, ഇന്ദിരാ രാജശേഖരൻ, രാജശ്രീ അനിൽ, ജിൻസി എന്നിവർ നേതൃത്വം നൽകി. ബാലസഭാ കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വൻ പങ്കാളിത്തം കൊണ്ടും വഞ്ചിപ്പാട്ട്, നാടൻ പാട്ട് ഉൾപ്പെടെ വിവിധ കലാകായിക പരിപാടികൾ കൊണ്ടും ഓണാഘോഷം ശ്രദ്ധേയമായി മാറി. കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...