Saturday, July 5, 2025 10:33 am

ന്യൂസിലന്‍ഡില്‍ ഒരു മാറ്റം ഉറപ്പ് ; ഓസ്‌ട്രേലിയന്‍ ടീമില്‍ സ്മിത്തിനെ മാറ്റണമെന്ന് വാദം ശക്തം

For full experience, Download our mobile application:
Get it on Google Play

ദുബായ് : ടി 20 ലോകകപ്പ്  ഫൈനലിനുള്ള ടീമുകളില്‍ മാറ്റം വരുമോ? രണ്ട് ടീമുകളും വ്യത്യസ്ത കോംപിനേഷന്‍ പരീക്ഷിക്കുന്നവരാണ്. ന്യുസീലന്‍ഡ്  അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും ജിമ്മി നീഷം  എന്ന ഓള്‍റൗണ്ടറും ഉള്ള ടീമിനെയാണ് സ്ഥിരം ഇറക്കുന്നത്. ന്യൂസിലന്‍ഡിന് അനിവാര്യമായ ഒരു മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്.

പരിക്കേറ്റ ഡെവണ്‍ കോണ്‍വെയ്ക്ക് പകരം, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സൈഫര്‍ട്ട്  ടീമിലെത്തുമെന്ന് നായകനും പരിശീലകനും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ന്യുസീലന്‍ഡിന്റെ ആദ്യ അഞ്ച് ബാറ്റര്‍മാരും വലങ്കൈയ്യന്മാര്‍ ആകും എന്ന പ്രശ്‌നമുണ്ട്. ഇതിന് പരിഹാരമായി നീഷമോ, മിച്ചല്‍ സാന്റ്‌നറോ  ബാറ്റിംഗ് ക്രമത്തില്‍ നേരത്തെ എത്തുമോയെന്ന് വ്യക്തമല്ല.

നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ് പതിവായി ഓസീസ് ടീമിലുള്ളത്. അഞ്ചാം ബൗളറുടെ ചുമതല മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ഓസീസ് ടീമില്‍ മാറ്റതതിന് സാധ്യത കുറവാണ്. സ്റ്റീവ് സ്മിത്തിനെ  ഒഴിവാക്കി ജോഷ് ഇംഗ്ലിസ, ആഷ്ടണ്‍ ആഗര്‍ എന്നിവരിലൊരാളെ ഉള്‍പ്പെടുത്തണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും ആവശ്യപ്പെടുന്നുണ്ട്. സ്മിത്തിന്റെ പരിചയസമ്പത്തിന് ഓസീസ് പ്രാധാന്യം നല്‍കിയേക്കും. ആറ് കളിയില്‍ 97.18 സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സ് മാത്രമാണ് സ്മിത്ത് നേടിയിട്ടുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം...

0
കട്ടപ്പന : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ...

വയ്യാറ്റുപുഴ വി.കെ.എൻ.എം.വി.എച്ച്.എസ്.എസില്‍ പുസ്തക ചങ്ങലയുമായി വിദ്യാർത്ഥികൾ

0
വയ്യാറ്റുപുഴ : ലോക ലഹരി വിരുദ്ധദിനത്തിൽ വായനയാണ് ലഹരി എന്ന...

ഇന്റർലോക്ക് പൊളിഞ്ഞു ; മല്ലപ്പള്ളി റോഡില്‍ അപകടങ്ങള്‍ പതിവ്

0
തിരുവല്ല : ടാറിംഗ് തകർച്ച പതിവായതോടെ സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളും...