പശുവും ചാണകവും ഗോമൂത്രവും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും ; ശിവരാജ് സിങ് ചൗഹാന്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : പശുവും ചാണകവും ഗോമൂത്രവും വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ്  മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സര്‍ക്കാര്‍ പശുക്കള്‍ക്കായി സംരക്ഷണ കേന്ദ്രവും ഷെല്‍ട്ടറുകളുമൊരുക്കി. എന്നാല്‍ സമൂഹത്തിന്റെ സഹകരണമില്ലാതെ ഇതൊന്നും ഫലപ്രദമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംഘടിപ്പിച്ച ശക്തി 2021 കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുക്കള്‍, ചാണകം, ഗോമൂത്രം എന്നിവയിലൂടെ ഓരോ വ്യക്തിയുടെ സാമ്പത്തികാവസ്ഥയും മെച്ചപ്പെടുത്താം. അതുവഴി രാജ്യവും സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. എംപിമാരുടെ ശ്മശാനങ്ങളില്‍ വിറക് ഉപയോഗം കുറച്ച് പകരം ചാണകം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട കര്‍ഷകര്‍ക്കും കന്നുകാലി ഉടമകള്‍ക്കും പശുവളര്‍ത്തല്‍ എങ്ങനെ ലാഭകരമാക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം വെറ്ററിനറി ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി പര്‍ഷോത്തം രൂപാലയും ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പശു വളര്‍ത്തല്‍ മേഖലയില്‍ സ്ത്രീകള്‍ സജീവമായത് ക്ഷീര വ്യവസായത്തിന്റെ വിജയത്തിന് കാരണമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ എത്തുന്നവരെ കേന്ദ്രം സഹായിക്കണമെന്നും അവര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...