ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി യുവാവ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍ കയറിയ 15അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി ഇയാൾ കഴുത്തിലണിഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കടയിൽ കെട്ടിയിരുന്ന ആടുകൾക്ക് സമീപം കടയുടമയാണ് പാമ്പിനെ ആദ്യം കണ്ടത്. ഇയാൾ പാമ്പിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മദ്യപിച്ച് ലെക്കുകെട്ട സുരേഷ് എന്ന യുവാവ് കടയിലേക്ക് കയറിയത്. പാമ്പിനെ കണ്ടയുടനെ ഇയാള്‍ ഒരു ഭയവുമില്ലാതെ അതിനെ കൈകൊണ്ട് പിടികൂടി. ഇതോടെ പാമ്പ് രക്ഷപ്പെടാനായി സുരേഷിന്റെ കൈകളില്‍ ചുറ്റിവരിയാന്‍ ആരംഭിച്ചു.

എന്നാല്‍ ഇതൊന്നും ബാധിക്കാത്ത നിലയിലായിരുന്നു സുരേഷ്.രണ്ടുതവണ പാമ്പ് സുരേഷിനെ കടിക്കുകയും ചെയ്തു. എന്നാല്‍ അതിന് വിഷമില്ലാത്തതിനാല്‍ ഇയാള്‍ക്ക് ഒന്നും സംഭവിച്ചില്ല. പാമ്പിന്റെ നിയന്ത്രണം ലഭിച്ചതോടെ സുരേഷ് അതിനെയെടുത്ത് കഴുത്തില്‍ മാലപോലെ അണിഞ്ഞു. പിന്നാലെ പാമ്പിനൊപ്പം കളിക്കുന്ന യുവാവിനെയാണ് നാട്ടുകാര്‍ കണ്ടത്.ഇതോടെ പ്രദേശത്ത് വലിയ ജനക്കൂട്ടം നിറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ കടയുടമയും സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. കുറച്ച് നേരം പാമ്പിനൊപ്പം ചെലവഴിച്ച ശേഷം സുരേഷ് അതിനെയൊരു കണ്ടെയ്‌നറിലാക്കി. തുടര്‍ന്ന് ഇയാള്‍ തന്നെ പാമ്പിനെ ഒരു ഓടയിലേക്ക് തുറന്നുവിടുകയും ചെയ്തു. സ്വതന്ത്രമായതോടെ കഴുത്തുയർത്തി ഉയര്‍ന്ന് പൊങ്ങിയ പാമ്പ്, കുറച്ച് നിമിഷങ്ങള്‍ അങ്ങനെ തുടര്‍ന്ന ശേഷം പതിയെ ഇഴഞ്ഞ് പോയെന്ന് പ്രദേശവാസികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...