ലക്നൗ : ലക്നൗവില്‍ സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ആവര്‍ത്തിച്ച് പീഡനത്തിനിരയാക്കിയ തുണിക്കട ഉടമ അറസ്റ്റില്‍. യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ഇയാള്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്. സൂരജ് തിവാരി എന്നയാളാണ് അറസ്റ്റിലായത്. 2021ല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സൂരജും യുവതിയും പരിചയപ്പെടുന്നത്. അന്ന് താൻ ജോലി നോക്കുകയാണെന്ന് സൂരജിനോട് പറഞ്ഞിരുന്നതായി ഇരയായ യുവതി പറയുന്നു.
തന്‍റെവസ്ത്ര സ്ഥാപനത്തിലേക്ക് ഒരു സെയില്‍സ് ഗേളിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് സൂരജ് യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു. ഷോറൂമിൽ സെയിൽസ് ഗേളായി ജോലി ചെയ്യാൻ തുടങ്ങിയപ്പോള്‍ മുതല്‍ സൂരജ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകളും വീഡിയോയും എടുക്കുകയും ചെയ്തു. കൂടാതെ അശ്ലീല വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുന്നത് തുടർന്നു.
പീഡനം സഹിക്കവയ്യാതെ അവൾ 2022 ഫെബ്രുവരിയിൽ ജോലി ഉപേക്ഷിച്ചു. എന്നാല്‍ സൂരജ് യുവതിയെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. 2022 നവംബറിൽ പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തന്‍റെ കടയിൽ ജോലിക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഷോറൂമില്‍ വീണ്ടും ജോലിക്ക് വരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതി പീഡനം തുടര്‍ന്നു.
ദിവസങ്ങൾക്ക് ശേഷം ഓട്ടോയിൽ വീട്ടിലേക്ക് പോകുമ്പോൾ പ്രതി സൂരജ് യുവതിയെ പിന്തുടരുകയും വഴിയിൽ ഓട്ടോ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ശാരീരികമായും മാനസികമായും പീഡനം സഹിക്കവയ്യാതെ സൂരജിനെതിരെ യുവതി ആഷിയാന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 23 കാരനായ സൂരജ് തിവാരിക്കെതിരെ ഐപിസി സെക്ഷൻ 376, 323, 504, 506 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു എന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അജയ് മിശ്ര പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033