അഹമ്മദ് അഹാംഗറിനെ തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ഇന്ത്യയിലെ റിക്രൂട്മെന്‍റ് സെല്ലിന്‍റെ തലവനായ അഹമ്മദ് അഹാംഗറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. അബു ഉസ്മാൻ അൽ-കാശ്മീരി എന്ന അഹമ്മദ് അഹാംഗർ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ജനിച്ചത്. നിലവിൽ അഫ്ഗാനിസ്ഥാനിലാണ് അദ്ദേഹം. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കശ്മീരിന്റെ മുഖ്യ റിക്രൂട്ടർമാരിൽ ഒരാളാണ് അഹമ്മദ് അഹാംഗർ.

രണ്ട് പതിറ്റാണ്ടിലേറെയായി ജമ്മു കശ്മീരിൽ തിരയുന്ന ഭീകരനാണ് അഹാംഗർ. അൽ-ഖ്വയ്ദയുമായും മറ്റ് ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. കശ്മീരിലെ തീവ്രവാദത്തിന് വിവിധ സഹായങ്ങൾ നൽകുന്നതിനായി ഇയാൾ പ്രവർത്തിക്കുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് ഒരു ഓൺലൈൻ ഐഎസ് പ്രചരണ മാസിക തുടങ്ങുന്നതിൽ ഈ ഭീകരൻ നിർണായക പങ്കുവഹിച്ചിരുന്നു. 1967ലെ യുഎപിഎ പ്രകാരം നാലാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതോടെ തീവ്രവാദിയായി പ്രഖ്യാപിക്കപ്പെടുന്ന 49-ാമത്തെ വ്യക്തിയായിരിക്കും അഹാംഗർ എന്നും വിജ്ഞാപനത്തിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...