പത്തനംതിട്ട: ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ 16 വയസ്സുകാരിക്ക് 86 വയസ്സുള്ള വയോധികയുടെ എക്സ്റേ മാറി നൽകിയതായി പരാതി. പത്തനംതിട്ട കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. എക്സ്റേ പരിശോധിച്ച ഡോക്ടർ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തിയതായി പറഞ്ഞ് പെൺകുട്ടിക്ക് നടുവേദനയ്ക്കുള്ള മരുന്ന് നൽകിയെന്നും പരാതിയുണ്ട്. ശ്വാസതടസ്സവും അസ്വസ്ഥതകളും തുടർന്നതിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് എക്സ്റേ മാറി നൽകിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. എക്സ്റേ ഫിലിമിൽ രോഗിയുടെ പേരും പ്രായവും രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് പരിശോധിക്കാതെയാണ് ചികിത്സ നൽകിയതെന്നാണ് പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജിസ്റ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായോ എന്നത് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































