കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്ന് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂരിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്ന് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയെന്നാണ് പോലീസ് റിപ്പോർട്ട്. ഇൻ്റലിജിൻസ് എ ഡി ജി പി പി.വിജയന് നൽകിയ റിപ്പോർട്ടിലാണ് ആംബുലൻസ് വൈകിയതിനെത്തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നുവെന്ന വിവരം ശരിവെക്കുന്നത്. നേര് പറയുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിച്ച റെയിൽവേയുടെ നിലപാടിനെ തള്ളുന്നതാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഷോർണൂർ പിന്നിട്ടതോടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം അരമണിക്കൂറോളം ആംബുലൻസ് കാത്ത് നിന്ന് വൈകിയെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

റെയിൽവേ എസ് പി ഷഹിൻ ഷാ നൽകിയ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തൽ. പ്രാഥമിക അന്വേഷണം റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപി പി വിജയന് നൽകിയെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. ആംബുലൻസിന് വിവരം കൈമാറിയ സമയത്തെ പറ്റി പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ശ്രീജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം ആറാം തീയതിയാണ് ട്രെയിനിൽ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്ത് ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...