കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ വിദ്യാര്‍ഥിനി ജസ്നയുടെ തിരോധാനക്കേസില്‍ വഴിത്തിരിവായി നിര്‍ണായക മൊഴി. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്നാണ് സി.ബി.ഐക്ക് മൊഴി ലഭിച്ചത്. ഈ യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടേതാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലെന്നും കണ്ടെത്തല്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു മാര്‍ച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയതാണ് ജസ്ന മരിയ ജെയിംസ്. പിന്നീട് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല. വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ച് നിഗമനങ്ങള്‍ തെറ്റെന്നും സി.ബി.ഐ കണ്ടെത്തി.
അങ്ങനെയിരിക്കെയാണ് നാല് മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സി.ബി.ഐക്ക് ഫോണ്‍വിളിയെത്തുന്നത്. പോക്സോ കേസില്‍ പ്രതിയായ കൊല്ലം ജില്ലക്കാരന് ജസ്ന കേസിനെക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. മൊഴിയിലെ പ്രധാന ഭാഗം ഇങ്ങനെ : ഈ യുവാവ് രണ്ട് വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലില്‍ കൂടെക്കഴിഞ്ഞിരുന്നത്. അന്നൊരിക്കല്‍ ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തല്‍ .
പ്രതി നല്‍കിയ മേല്‍വിലാസം വഴി അന്വേഷിച്ച സി.ബി.ഐ മൂന്ന് കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇങ്ങിനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൊഴി നല്‍കിയ പ്രതിക്കൊപ്പവുമായിരുന്നു ജയില്‍വാസം. പത്തനംതിട്ടയിലെ മേല്‍വിലാസവും ശരിയാണ്.പക്ഷേ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഒളിവിലാണ്. രണ്ട് പ്രതികള്‍ ജയിലില്‍ നടത്തിയ സംഭാഷണമായതിനാല്‍ ജെസ്നയേക്കുറിച്ചുള്ളത് വെറും വീരവാദമോ നുണയോ ആയിരിക്കാം. പക്ഷേ മറ്റൊരു തെളിവും ഇല്ലാത്തതിനാല്‍ ഈ പ്രതിയെ കണ്ടെത്തുകയാണ് അന്വേഷണത്തില്‍ നിര്‍ണായകം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.