കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു . കൊല്ലം ചവറ അരുനെല്ലൂരിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ അപകടം ഉണ്ടായത്. ചവറ സ്വദേശി രഘുകുമാർ ആണ് മരിച്ചത്. ബസിലുള്ള യാത്രക്കാർക്ക് നിസ്സാരമായ പരിക്കുകൾ ഉണ്ട്. 36 യാത്രക്കാരാണ് കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്നത്. അതെസമയം കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ 38 അംഗ സംഘം ബസ് കേടായി വന മേഖലയിൽ കുടുങ്ങി. ഇന്ന് പുലർച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് പതിനൊന്നര മണിയോടെ മൂഴിയാറിലെ വനമേഖലയിൽ തകരാറിലായത്. പ്രായമായവരും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് കുടുങ്ങിയത്. കനത്ത മൂടൽമഞ്ഞും മഴയും ആശങ്ക വർദ്ധിപ്പിച്ചു. യാത്രക്കാരെ തിരികെയെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033