ചാലക്കുടി കോടശേരി പഞ്ചായത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിനു നേരെ ഭരണപക്ഷത്തിന്‍റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കോണ്‍ഗ്രസ് ഭരിക്കുന്ന ചാലക്കുടി കോടശേരി പഞ്ചായത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിനു നേരെ ഭരണപക്ഷത്തിന്‍റെ ആക്രമണം. ആക്രമണത്തില്‍ പ്രതിപക്ഷത്തെ രണ്ട് വനിതാ അംഗങ്ങളടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. പ്രതിപക്ഷത്തെ ശകുന്ദള വത്സന്‍, സജിത ഷാജി, വി ജെ വില്യംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശകുന്തള വത്സനെ ആക്രമിച്ചത് ചോദ്യം ചെയ്‌തതോടെയാണ് മറ്റ് രണ്ട് പേര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റത്തിലും ഉന്തും തള്ളിലും കലാശിച്ചു. തിങ്കള്‍ വൈകിട്ട് നാലോടെയായിരുന്നു സംഭവം.

കഴിഞ്ഞ 26ന് നടന്ന ഹരിതകർമസേന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രുകാരിയല്ലാത്ത ഹരിതകര്‍മ സേനാംഗത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. അന്നത്തെ അനുമോദന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അനുമോദിക്കുകയും ചെയ്തിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നീക്കം നടത്തി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുള്ള കര്‍മ്മസേന അംഗങ്ങളുടേതെന്ന് പറയുന്ന വ്യാജ പരാതി പ്രസിഡന്റ് സെക്രട്ടറിക്ക് നൽകിയെന്നാണ് പ്രതിപക്ഷത്തിന്‍റ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....