പറവൂരിൽ ഭിന്നശേഷി വിദ്യാർഥിക്ക് പഠനം നിഷേധിച്ചു ; വിദ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം പറവൂരിൽ ഭിന്നശേഷി വിദ്യാർഥിക്ക് പഠനം നിഷേധിച്ചതിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എറണാകുളം വിദ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി. കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും അധിക ചെലവ് ഉണ്ടായാൽ പോലും വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്ന് കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് മന്ത്രി ഉറപ്പ് നൽകി. എറണാകുളം കുന്നുകര പഞ്ചായത്താണ് 13കാരന് പഠനം നിഷേധിച്ചത്.

കുടുംബം പുതിയ വീട് വെച്ചതിനെ തുടർന്ന് മറ്റൊരു പഞ്ചായത്തിലേക്ക് മാറി എന്ന കാരണം ചൂണ്ടിക്കാട്ടി 7 വർഷമായി പഠിക്കുന്ന സ്‌നേഹതീരം എന്ന സ്‌കൂളിൽ നിന്ന് കുട്ടിയെ വിലക്കുകയായിരുന്നു. പഞ്ചായത്തിലെ വിദ്യാർഥികൾക്ക് മാത്രമേ പഞ്ചായത്ത് വക സ്‌കൂളിൽ പഠിക്കാൻ കഴിയൂ എന്നായിരുന്നു വിശദീകരണം. എന്നാൽ സ്‌കൂളിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കള്‍ അധികൃതരെ അറിയിച്ചെങ്കിലും കുട്ടിയെ ഇരുത്താൻ സ്ഥലമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഈ പഞ്ചായത്തിൽ കുട്ടികൾക്കുള്ള ബഡ് സ്‌കൂളില്ല. കുട്ടിയെ സ്‌കൂളിൽ ചേർക്കുന്നതിൽ സ്‌കൂൾ മാനേജ്‌മെന്റ് പ്രസിഡന്റിനാണ് എതിർപ്പെന്നാണ് രക്ഷിതാക്കൾ അറിയിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...