തുലാപ്പള്ളി കുടിൽ മലയിൽ പുലിയുടെ ആക്രമണത്തിൽ നായ ചത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: തുലാപ്പള്ളി കുടിൽ മലയിൽ പുലിയുടെ ആക്രമണത്തിൽ നായ ചത്തു. വയറപ്പാറ പൊന്നച്ചന്റെ വീട്ടിലെ വളര്‍ത്തു നായയെയാണ് പുലി കടച്ചു കൊന്നതായി പറയുന്നത്. ശബരിമല വനത്തിന് അടുത്തായി കിടക്കുന്ന ജനവാസ മേഖലയാണ് കുടിൽമല. കൃഷിയെയും കന്നുകാലി വളർത്തലിനെയും മാത്രം ആശ്രയിച്ച് കഴിയുന്ന കർഷകരാണ് ഈ മേഖലയിൽ അധികവും വസിക്കുന്നത്. കൃഷികൾ നശിപ്പിക്കുന്ന വന്യജീവികളെ കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന അവസ്ഥയിൽ തങ്ങളുടെ കന്നുകാലികളെയും മറ്റ് വളർത്തു മൃഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തുന്നത് നോക്കി നിൽക്കാനെ ഇവിടുത്തെ കർഷകർക്കും നാട്ടുകാർക്കും കഴിയുന്നുള്ളൂ.

വന്യജീവി ആക്രമണങ്ങൾ ഉണ്ടായ വിവരം വനംവകുപ്പിൽ അറിയിച്ചാൽ വനപാലകർ എത്തി പരിസരം നിരീക്ഷിച്ച് തിരികെപ്പോകുന്നതല്ലാതെ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. തുടരെയുള്ള ആക്രമണത്താൽ നാട്ടിലെ പല കൃഷിക്കാരും തങ്ങളുടെ കൃഷികള്‍ മതിയാക്കി വീടും വസ്തുവും ഉപേക്ഷിച്ച് മറ്റു ബന്ധുക്കളുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണ് നിലവിൽ നാട്ടിൽ ഉള്ളത് എന്ന് കൃഷിക്കാർ പറയുന്നു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ, ജനപ്രതിനിധികളോ തങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കുവാൻ പോലും തയ്യാറാകുന്നില്ല എന്നും ആരോപണമുണ്ട്. പുലിയുടെയും കടുവയുടെയും തുടരെത്തുടരെയുള്ള ആക്രമണങ്ങൾ മൂലം വളർത്തു നായകളും കന്നുകാലികളും ചത്തൊടുങ്ങുകയാണ്. നിരന്തരമായി ഉള്ള ആക്രമണത്തിൽ ഭയന്നുവിറച്ച് മുൾമുനയിൽ നിൽക്കുകയാണ് ഗ്രാമപ്രദേശത്തെ പ്രദേശവാസികൾ എല്ലാം.

വൈദ്യുതി ഉണ്ടെങ്കിലും വഴിവിളക്കുകൾ ഒന്നും തന്നെ ഇതുവരെ ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടില്ല. ആയതിനാൽ പകൽ സമയം മറ്റ് സ്ഥലങ്ങളിൽ ജോലിചെയ്ത് രാത്രികാലങ്ങളിൽ വീട്ടിലെത്തുന്ന ആളുകൾ ജീവൻ പണയം വെച്ചാണ് ഈ റോഡുകളിലൂടെ കാൽനടയായും ഇരുചക്രവാഹനത്തിലും സഞ്ചരിക്കുന്നത്. എത്രയും പെട്ടെന്ന് അധികാരികൾ കണ്ണ് തുറന്നു സാധാരണപ്പെട്ട കർഷകരായിട്ടുള്ള തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...