Thursday, July 3, 2025 12:08 pm

മദ്യപാനത്തിനിടെയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൂടെ താമസിച്ച യുവാവിനെ തടിക്കഷ്ണം കൊണ്ട് മർദ്ദിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വട്ടപ്പാറ കഴുനാട് കിഴക്കേമുക്കോല മഞ്ഞാംകോട് കോളനിയിൽ പ്രകാശി(39)നെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-1 ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. കോന്നി പോലീസ് 2011 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ക്ലെമെന്റിന്റെ പിതാവിനോ മാതാവിനോ നൽകണം.

തിരുവനന്തപുരം വാമനപുരം സ്വദേശി ക്ലമെന്റി(30) നെ ഒപ്പം താമസിച്ച പ്രതി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപ്പെടുത്തിയത്. പ്രകാശിനും മറ്റു തൊഴിലാളികൾക്കും ഒപ്പം താമസിച്ച് ടാറിങ് ജോലി ചെയ്യുകയായിരുന്നു ക്ലമെന്റ്. 2011 മേയ് 6 ന് പകൽ ഇരുവരും മദ്യപാനത്തിനിടെ വഴക്കുണ്ടായി. വൈകിട്ട് അടിപിടിയുമുണ്ടായി. നേരം വെളുക്കും മുമ്പ് പണി തരും എന്ന് പ്രകാശ് ക്ലമെന്റിനോട് പറഞ്ഞതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വഴക്കിട്ടതിലെ വിരോധം കാരണം പിറ്റേന്ന് പുലർച്ചെ 4 മണിയോടെ, വീടിന്റെ സിറ്റൗട്ടിൽ വെച്ച് തടികഷ്ണം കൊണ്ട് തലക്കടിക്കുകയായിരുന്നു.

ആഴത്തിൽ മുറിവേറ്റ ക്ലമെന്റ് മുറ്റത്ത് വീണപ്പോൾ വീണ്ടും തടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും, അടിവയറ്റിൽ ചവിട്ടി വൃഷ്ണത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഒപ്പമുണ്ടായിരുന്നവരും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോന്നി എസ് ഐ മാരായിരുന്ന സാം ടി സാമുവൽ, എസ് ന്യൂമാൻ എന്നിവരും പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ടി എ അന്റണിയും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്

0
ലക്ക്നൗ : ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലാണ് അതിദാരുണമായ...

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി ആറിന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറിന് ഏകാദശി ആഘോഷിക്കും. ഒൻപത്...

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...

തൃക്കാക്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന്...