Saturday, July 20, 2024 9:28 pm

പുത്തന്‍ റമദാന്‍ കളക്ഷന്‍ അവതരിപ്പിച്ച് ഹോം സെന്റര്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : റമദാന്‍ പ്രത്യേക കളക്ഷനുകള്‍ അവതരിപ്പിച്ച് പ്രമുഖ ഫര്‍ണീച്ചര്‍ ഹോം ഫര്‍ണീഷിങ് റീട്ടെയിലര്‍ ഹോം സെന്റര്‍. അഞ്ച് തരത്തിലുള്ള കളക്ഷനുകളാണ് പുറത്തിറക്കിയത്. ഡെസേര്‍ട്ട് എലഗന്‍സ്, ഫാരിസ്, സമ, നൗറ, കഷീദ എന്നിവയാണ് ഇവ. മിഡില്‍ ഈസ്റ്റിന്റെ തനതായ ഡിസൈനുകളും തുണിത്തരങ്ങളും പാറ്റേണുകളുമാണ് പുതിയ കളക്ഷനുകളെ വ്യത്യസ്തമാക്കുന്നത്. ഡെസേര്‍ട്ട് എലഗന്‍സ് കളക്ഷനില്‍ മരുഭൂമിയുടെ ഭംഗിയാണ് പ്രത്യേകത. ക്ലാസിഡ് മിഡ് സെഞ്ചുറി ഡിസൈന്‍, ഓര്‍ഗാനിക് ഷേപ്പുകള്‍, ബോള്‍ഡ് പാറ്റേണുകള്‍, ഭൂമിയോട് അടുപ്പമുള്ള നിറങ്ങള്‍, സിലൗട്ടുകള്‍ എന്നിവ പ്രാദേശികമായ രീതികള്‍ക്ക് അനുസൃതമായി ഒരുക്കിയിരിക്കുകയാണ്. ഇന്‍ഡോര്‍, ഡൈനിങ് സ്‌പേസുകള്‍ക്ക് മിഴിവ് കൂട്ടുന്നതാണ് ഡിസൈനുകള്‍. ഫാരിസ് കളക്ഷന്‍ അറേബ്യന്‍ കുതിരകളില്‍ നിന്നാണ് പ്രചോദനം സ്വീകരിച്ചിരിക്കുന്നത്. ലക്ഷ്വറി ലക്ഷ്യമിടുന്ന ഈ കളക്ഷനില്‍ മാര്‍ബിള്‍, മെറ്റാലിക് ഭംഗി തുളുമ്പുന്നു.

സമ കളക്ഷന്‍സ് ക്രിയേറ്റിവിറ്റിയുടെ പുതിയ അധ്യായമാണ്. ഫ്‌ലൂയിഡായ ഷേപ്പുകളും റിപ്പിള്‍ ഇഫക്റ്റുകളും ഇതില്‍ പ്രകടമാണ്. വരകള്‍, ഗോള്‍ഡ് ആക്‌സന്റുകള്‍, വെല്‍വെറ്റ് എന്നിവ കൂടെ ചേരുമ്പോള്‍ തികച്ചും ഓര്‍ഗാനിക്കും പ്രീമിയവുമായ അനുഭവമായി മാറുന്നു. നൗറ കളക്ഷന്‍ ആധുനിക മാഷ്‌റബിയ ആര്‍കിടെക്ച്ചറില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഒറിഗാമി ഡിസൈനുകളില്‍ എത്തുന്ന ഈ കളക്ഷന്‍ സോഫ്റ്റ് ന്യൂട്രല്‍ നിറങ്ങളിലാണ് എത്തുന്നത്. സമാധാനവും ശാന്തിയും ഇത് അകത്തളങ്ങള്‍ക്ക് നല്‍കും. കഷീദ ഡിസൈനുമായി ചേര്‍ന്നാണ് കഷീദ കളക്ഷന്‍ എത്തുന്നത്. യു.എ.ഇയിലെ പ്രധാനപ്പെട്ട ഡിസൈന്‍ സംഘമാണ് കഷീദ. കുഫിക് സ്‌ക്രിപ്റ്റ്, കാലിഗ്രഫി എന്നിവ സംയോജിക്കുന്ന ഈ കളക്ഷന്‍, വാള്‍ ആര്‍ട്ട്, ഫര്‍ണീച്ചര്‍, ഡൈനിങ് സെറ്റുകള്‍ എന്നിവയ്ക്ക് പുതിയ അര്‍ഥം നല്‍കും. മേക്ക് മോര്‍ റൂം ഫോര്‍ റമദാന്‍ എന്ന പേരിലാണ് കളക്ഷന്‍ പുറത്തിറക്കിയത്. റിയാദിലെ എസ്പ്ലനേഡ് മാളിലെ അര്‍കോമി കഫേയിലായിരുന്നു പരിപാടി. അഞ്ച് റമദാന്‍ കളക്ഷനുകളും ഹോം സെന്ററിന്റെ എം.ഇ.എന്‍.എ മേഖലയിലെ സ്റ്റോറുകളില്‍ ലഭ്യമാണ്. ഓണ്‍ലൈനായി www.homecentre.com സന്ദര്‍ശിച്ചും ഷോപ്പ് ചെയ്യാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജുനെ ഇന്നും കണ്ടെത്താനായില്ല ; പ്രദേശത്ത് ശക്തമായ മഴ, തിരച്ചിൽ അവസാനിപ്പിച്ചു

0
അങ്കോള: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ ജൂലൈ 30...

ഫാ. ഡോ. ടിജെ ജോഷ്വാ അന്തരിച്ചു

0
പത്തനംതിട്ട : മലങ്കരസഭ ഗുരു രത്നം എന്നറിയപ്പെടുന്ന ഫാ. ഡോ. ടി.ജെ...

രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം

0
പത്തനംതിട്ട: രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം. 44 കൂട്ടങ്ങളോടെയുള്ള...