പത്തനംതിട്ട : ഇടവിട്ടുള്ള മഴ കൊതുകുജന്യരോഗങ്ങള്‍ വര്‍ധിക്കുന്നതിനും വ്യാപിക്കുന്നതിനും കാരണമാകുന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനമായ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി ചിക്കന്‍ഗുനിയ, മലമ്പനി, മന്ത് തുടങ്ങിയവ കൊതുകുജന്യ രോഗങ്ങളാണ്. ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും നടത്തണമെന്ന് ഡി എം ഒ അറിയിച്ചു.
വീടിനുള്ളിലും വീടിന് പുറത്തും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും തോട്ടങ്ങളിലും കൊതുക് പെരുകാന്‍ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഡ്രൈ ഡേ ആചരിക്കുന്നതു കൊണ്ട് ലക്ഷ്യമാക്കുന്നത്. വീടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങളിലും കൊതുക് മുട്ടയിട്ട് വളരുന്നതിനുള്ള സാധ്യതയുണ്ട്. ഫ്രിഡ്ജിന്റെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം ഭദ്രമായി അടച്ച് സൂക്ഷിക്കുക.
വീട്ടുമുറ്റത്തും പുരയിടത്തും ഉപേക്ഷിച്ച പാത്രങ്ങള്‍, തൊണ്ട്, ടയര്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, മുട്ടത്തോട്, റബര്‍ മരങ്ങളില്‍ വെച്ചിട്ടുളള ചിരട്ടകള്‍, വീണുകിടക്കുന്ന കമുകിന്റെ പാളകള്‍, മാര്‍ക്കറ്റുകളില്‍ മത്‌സ്യം സൂക്ഷിക്കുന്ന പെട്ടികള്‍ തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ, വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വെയ്ക്കുകയോ ചെയ്യുക.
വീടിന്റെ ടെറസ്, സണ്‍ ഷെയ്ഡുകള്‍, പരിസരം എന്നിവിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും ചെയ്യുക. കൊതുകുകള്‍ വളരുന്നതിനുള്ള ഉറവിടങ്ങള്‍ കുറയ്ക്കുന്നതിനും കൊതുക് ജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്നും കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുവാന്‍ സഹകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033