വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വയനാട്: പോക്‌സോ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണിയെ(50) ആണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂര്‍ണ്ണ ചുമതലയുള്ള രജിത കെ സിയാണ് അന്വേഷണം നടത്തി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനായിരുന്നു ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പോലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്പെക്ടറെ കണ്ട് പരാതി പറയുകയായിരുന്നു. 4 വിദ്യാര്‍ത്ഥിനികളാണ് കായിക അധ്യാപകനെതിരെ ആദ്യഘട്ടത്തില്‍ പരാതിയുമായി രംഗത്ത് വന്നത്. അതേസമയം അധ്യാപകനെതിരെ പരാതി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ത്ഥിനികളെ മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു. ഇത്തരത്തില്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...