പള്ളിക്കൽ : റോഡരികിലെ മരച്ചുവട് ദ്രവിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നതു കാരണം ജീവഭയത്തിൽ ഒരു കുടുംബം. പള്ളിക്കൽ മേടയിൽ ജംഗ്ഷന് സമീപം പുത്തൻപുരയിൽ ലക്ഷ്മിക്കുട്ടിയമ്മയും (95) കുടുംബവുമാണ് ഒരു മരംകാരണം ഉള്ളംപിടയുന്ന മനസ്സുമായി കഴിയുന്നത്. ആനയടി-കൂടൽ റോഡിൽ മേടയിൽ ജംഗ്ഷനിലാണ് നിലാണ് ചുവട് ദ്രവിച്ച മരംനിൽക്കുന്നത്. വീടിന് മുകളിലേക്ക് ഏതുനിമിഷവും മരം വീഴുമെന്ന അവസ്ഥയിലാണ്. മൺകട്ട കൊണ്ട് കെട്ടിയിരിക്കുന്ന ഭിത്തിയുള്ള ഈ വീടിന് എഴുപതു വർഷത്തെ പഴക്കമുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്.
അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. റവന്യൂ, പൊതുമരാമത്ത്, പഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ എട്ടുവർഷമായി പരാതി നൽകുകയാണ് ലക്ഷ്മിക്കുട്ടിയമ്മ. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. അടുത്തിടെ മുഖ്യമന്ത്രിക്ക് വരെ പരാതിനൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സ്വീകരിച്ചുവെന്നും തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഒഫീസിലേക്ക് പരാതി കൈമാറിയതായും സംബന്ധിച്ചുള്ള സന്ദേശം മൊബൈലിൽ ലഭിച്ചതായി ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ രാജൻപിള്ള പറയുന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.