രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. രക്തം ദാനം ചെയ്യാൻ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി, രക്തം ആവശ്യമുള്ളവരിൽ നിന്ന് വലിയ തുക മുൻകൂറായി വാങ്ങി കബളിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രധാന രീതിയെന്ന് പോലീസ് അറിയിച്ചു. രക്തം ആവശ്യമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുന്നത് തട്ടിപ്പുകാർക്ക് സഹായകരമാകുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

രക്തദാനത്തിനായുള്ള കേരള പോലീസിന്റെ ‘പോൽ-ബ്ലഡ്’ പദ്ധതിയിലേക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങി രക്തം ദാനം ചെയ്യുന്നത് 1998 ജനുവരി മുതൽ രാജ്യത്ത് നിരോധിച്ചിട്ടുള്ള കാര്യമാണ്. രക്തം ആവശ്യമുള്ളവരും ദാതാക്കളും കേരള പോലീസിന്റെ പോൽ-ബ്ലഡ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിയമാനുസൃതവും സുരക്ഷിതവുമായ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും പോലീസ് ഊന്നിപ്പറയുന്നു. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പരാതികൾ അറിയിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...