പന്തളം: മങ്ങാരം 671-ാം നമ്പര്‍ മഹാദേവര്‍ വിലാസം എന്‍എസ്എസ് കരയോഗത്തില്‍ കുടുംബസംഗമവും ഭൂമി സമര്‍പ്പണവും നടന്നു. കരോഗമന്ദിരത്തില്‍ വച്ച് എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ബി. ബിനുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കരയോഗമന്ദിരത്തിനു സമീപമുള്ള 11 സെന്റ് സ്ഥലം ചിറയില്‍ ഗീതാഭവനില്‍ വാസുദേവന്‍പിള്ളയും ഭാര്യ തങ്കമ്മപിള്ളയും യോഗത്തില്‍ വച്ച് കരയോഗത്തിനു കൈമാറി. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച കരയോഗത്തിലെ കുട്ടികള്‍ക്ക് എന്‍ഡോവ്‌മെൻ്റുകളും ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികള്‍ക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു.
യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്, കരയോഗം വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഇ.എസ്, ജോ. സെക്രട്ടറി സോമശേഖരക്കുറുപ്പ്, ഖജാന്‍ജി രാധാകൃഷ്ണന്‍ നായര്‍, യൂണിയന്‍ പ്രതിനിധി പ്രസന്നകുമാര്‍, മുടിയൂര്‍ക്കോണം കരയോഗം പ്രസിഡന്റ് ബാബുക്കുട്ടന്‍, പന്തളം മഹാദേവ ഹിന്ദുസേവാസമിതി പ്രസിഡന്റ് എം.ജി. ബിജുകുമാര്‍, എന്‍എസ്എസ് വനിതാ യൂണിയന്‍ പ്രസിഡന്റ് സരസ്വതിയമ്മ, വിജയ മോഹനന്‍, ലേഖ ജി. നായര്‍, സെക്രട്ടറി ജി. വാസുദേവന്‍പിള്ള, വനിതാസമാജം പ്രസിഡന്റ് വത്സലകുമാരി എന്നിവര്‍ പ്രസംഗിച്ചു.