മരം മുറിക്കുന്നതിനിടെ വൃക്ഷശിഖരം തലയിൽ വീണ് മരം വെട്ട് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: ആലപ്പുഴയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ വൃക്ഷശിഖരം തലയിൽ വീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് തെക്കേ തറയിൽ (ഇല്ലിച്ചിറ) പരേതനായ അബ്ദുൽ റസാഖിന്റെ മകൻ അബ്ദുൽ ഖാദർ (നവാസ് – 47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ദേശീയപാതയിൽ ചേർത്തല കെ.വി.എം.ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ദേശീയപാത വിഭാഗം ഏറ്റെടുത്ത ആശുപത്രിക്കു മുന്നിലെ സ്ഥലത്ത് നിന്നിരുന്ന മരങ്ങൾ മുറിക്കുന്നതിനിടെയായിരുന്നു ദുരന്തം. മരം മുറിക്കുന്നതിനിടെ ആശുപത്രി വളപ്പിൽ നിൽക്കുകയായിരുന്നു അബ്ദുൽ ഖാദർ.

കൂടെയുണ്ടായിരുന്ന തൊഴിലാളി മരത്തിനു മുകളിൽ കയറി മരം മുറിക്കുന്നതിനിടെ നിലത്തു നിന്നു കയർ വലിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അബ്ദുൽ ഖാദർ. മുറിച്ച ശിഖിരം കേടു പിടിച്ച മറ്റൊരു ശിഖിരത്തിൽ പതിച്ചതോടെ അപ്രതീക്ഷിതമായി ഒടിഞ്ഞ് അബ്ദുൽ ഖാദറിന്റെ തലയിലേക്കു പതിക്കുകയായിരുന്നു. ശിഖിരം ദേഹത്തേക്കു പതിച്ചതോടെ അബ്ദുൽ ഖാദറിന്റെ തല സമീപത്തെ ആശുപത്രി മതിലിൽ അടിച്ചു. ഗുരുതര പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ മരിച്ചു. മാതാവ്:റുഖിയ ബീവി.ഭാര്യ: സുബൈദ.മക്കൾ: അജ്മൽ, അഷ്‌കർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...