കോഴിക്കോട്: പഠിക്കാൻ പുസ്തകവും എടുത്തു വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ പതിനഞ്ചുകാരിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എകരൂർ തെങ്ങിനി കുന്നുമ്മൽ വിദ്യാർത്ഥിനിയായ അർച്ചനയാണ് മരിച്ചത്. വീടിനുള്ളിൽ തീ പൊള്ളലേറ്റു മരിച്ച നിലയിൽ അർച്ചനയെ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
പുലർച്ചെ അമ്മയുടെ വീട്ടിൽ നിന്ന് അർച്ചനയും അമ്മയും അച്ഛമ്മയുടെ വീട്ടിൽ എത്തിയിരുന്നു. അമ്മ മകളെ അവിടെ നിർത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേയ്ക്ക് പോയി. ഇതിനിടയിലാണ് അർച്ചന സ്വന്തം വീട്ടിലേക്ക് പോയത്. അച്ഛമ്മയോട് ഒരു പുസ്തകം വീട്ടിൽ ഉണ്ടെന്നും അത് എടുത്തിട്ട് വരാമെന്നും പറഞ്ഞാണ് അർച്ചന വീട്ടിലേക്ക് പോയതെന്നാണ് വിവരം. അതിനുപിന്നാലെയാണ് അപകടം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
അർച്ചന രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്നത് ഷെഡ് പോലുള്ള വീട്ടിലായിരുന്നു. ഈ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അർച്ചനയെ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം മുറിയിൽ നിന്നുമാണ് കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ തീ പടരാനുള്ള സാഹചര്യം പോലീസ് പരിശോധിച്ചു വരികയാണ്. പുറമേ നിന്നുള്ള ആരുടെയെങ്കിലും സാന്നിദ്ധ്യം സ്ഥലത്ത് ഉണ്ടായിരുന്നോ എന്നുള്ളത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.