പത്തനംതിട്ട ജനറല്‍ ആശുപത്രി ആർ.എം.ഒക്കെതിരെ നടപടിയെടുക്കണം ; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സൗകര്യങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച ആർ.എം.ഒ ദിവ്യ രാജനെതിരെ നടപിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. എസ്ഡിപിഐ പത്തനംതിട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് നിയാസ് കൊന്നമൂട് ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് പത്തനംതിട്ട ജനറൽ ആശുപത്രിയെ സ്വന്തം കുടുംബവീടാക്കി മാറ്റിയ ആർ.എം.ഒ ദിവ്യ രാജനെതിരെ മാതൃകാപരമായി നടപടിയെടുക്കണം. കഴിഞ്ഞദിവസം വളർത്തു നായയുമായാണ് ഇവര്‍ ആശുപത്രിയിൽ എത്തിയത്.

ഗുരുതര രോഗികള്‍ ഉള്ള ഭാഗത്ത് നായയുമായെത്തിയ ഇവരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ആർഎംഒ എന്ന നിലയിൽ ദിവ്യരാജന്‍ തികഞ്ഞ പരാജയമാണ്. ജീവനക്കാരോടും രോഗികളോടും വളരെ ധാർഷ്ട്യത്തോടെയാണ് അവർ പെരുമാറുന്നത്. മാത്രമല്ല ഇവരുടെ ഇലട്രിക് കാര്‍ റീചാര്‍ജ്ജ് ചെയ്യുന്നതും ആശുപത്രിയില്‍ നിന്നാണെന്നും പരാതിയുണ്ട്. താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് ന്യായീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എസ്ഡിപിഐ ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി അന്‍സാരി കൊന്നമൂട് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്‍റ് റമീസ് റഹീം, ഓര്‍ഗനൈസിങ് സെക്രട്ടറി പീ എം നാസറുദ്ദീന്‍, കമ്മിറ്റിയംഗം കെ എച്ച് ഷാജീ, ഫൈസി, ബ്രാഞ്ച് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...