ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡ ഏരിയയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് വയസുകാരി മരിച്ചു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. വെങ്കിടേശ്വര നഗർ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പത്ത് വയസുകാരിയായ ശിവപ്രിയയാണ് മരിച്ചത്.കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് മുകളിലെ നിലകളിലേക്കും തീ പടർന്നുപിടിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.
പരിക്കേറ്റവരെ ഒസ്‍മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ശിവപ്രിയ ഇവിടെ വെച്ചാണ് മരിച്ചത്. ശിവപ്രിയയുടെ കുടുംബാംഗങ്ങളുടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ ഗോവണിയും മറ്റ് അടിയന്തിര സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായി വിലയിരുത്തപ്പെടുന്നത്. വിശദമായ അന്വേഷണം നടക്കുന്നതേയുള്ളൂ.
—
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.