കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്. ആരോഗ്യമന്ത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധനമന്ത്രിക്ക് നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, മന്ത്രിമാര്‍ എന്നിവരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

രണ്ടിടത്ത് പ്രതിഷേധമുണ്ടായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയാണ് പ്രതിഷേധമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. ബിജെപി പ്രവര്‍ത്തകരും മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധവുമായി എത്തി. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലും ഓഫിസിലും പ്രതിഷേധമുണ്ടായി. എറണാകുളത്ത് ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...