സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച് പോര് പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ തന്റെ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റുചെയ്തത്. ഇറാന്റെ തന്ത്രപ്രധാനദ്വീപായ ഖാർഗിന്റെ തകർച്ച, റിയാലിന്റെ മൂല്യത്തകർച്ച തുടങ്ങി ഇറാനുമായുള്ള ബന്ധമുള്ള ഏഴോളം സാമൂഹികമാധ്യമ പോസ്റ്റുകളാണ് ഒരു മണിക്കൂറിനിടെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. യു.എസിന്റെ സൈനിക-സാമ്പത്തിക സമ്മർദത്തിൽ ഇറാൻ ഞെരിഞ്ഞമരുന്നു എന്ന സന്ദേശം നൽകുന്ന പോസ്റ്റുകളാണ് ഒന്നിനുപുറകെ മറ്റൊന്നായി പുറത്തുവിട്ടത്. എ.ഐ. നിർമിത ചിത്രങ്ങൾമുതൽ കണക്കുകളും അവകാശവാദങ്ങളുംവരെ കൂട്ടത്തിലുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സമാധാനകാലത്തെ നിലയിലേക്കെത്തി എന്നുകാണിക്കുന്ന ഗ്രാഫിക്സാണ് പോസ്റ്റുകളിലൊന്ന്. കടലിടുക്കിലൂടെ ഇപ്പോൾ 1.8 കോടി വീപ്പ എണ്ണ കടന്നുപോകുന്നുണ്ടെന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു. യുദ്ധത്തിനുമുൻപിത് രണ്ടു കോടി വീപ്പയായിരുന്നു. കൂടാതെ ഇറാന്റെ എണ്ണക്കയറ്റുമതി തകരുന്നു, ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞു, ഇറാനിൽ പണപ്പെരുപ്പം തുടങ്ങിയവ കാണിക്കുന്ന ഗ്രാഫിക്‌സുകളും ഖാർഗ് ദ്വീപ് തകരുന്ന എ.ഐ. ചിത്രം എന്നിവയും പങ്കുവെച്ചു. ഇറാനുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കുപുറമേ വിചിത്രമായ മറ്റുപല എ.ഐ. നിർമിത പോസ്റ്റുകളും കഴിഞ്ഞദിവസം ട്രംപിന്റെ ട്രൂത്ത് സോഷ്യലിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

‘ചന്ദ്രൻ നമ്മുടേതാണ്’ എന്ന അടിക്കുറിപ്പോടെയുള്ള ചന്ദ്രന്റെ ചിത്രം, ‘അവർക്ക് ദുഃസ്വപ്നങ്ങൾ നൽകൂ’ എന്ന അടിക്കുറിപ്പോടുകൂടി കൂറ്റൻ റോബോട്ട് സൈന്യത്തിനുനടുവിൽ സിംഹാസനത്തിലിരിക്കുന്ന ട്രംപിന്റെ ചിത്രം എന്നിങ്ങനെ പോകുന്നു അവ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...

പാർട്ടി നിർദേശം തള്ളിയ രമ്യ ഹരിദാസിന്‍റെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ്...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...