Wednesday, May 14, 2025 11:05 am

കടലിൽ ഉല്ലാസ സവാരി നടത്തിയ മത്സ്യബന്ധന വള്ളം പിടികൂടി

For full experience, Download our mobile application:
Get it on Google Play

വി​ഴി​ഞ്ഞം: സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തം​ഗ സം​ഘ​വു​മാ​യി മ​ത്സ്യ​ബ​ണ്ഡ​ന ബോ​ട്ടി​ൽ ക​ട​ലി​ൽ ഉ​ല്ലാ​സ സ​വാ​രി ന​ട​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് ത​ട​ഞ്ഞ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വി​ഴി​ഞ്ഞം നോ​മാ​ൻ​സ് ലാ​ൻ​ഡി​ൽ നി​ന്ന് ഉ​ല്ലാ​സ സ​വാ​രി​ക്കി​റ​ങ്ങി​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി യൂ​ജി​ന്റെ അ​ശ്വ​ൻ – ജാ​സ്മി​ൻ എ​ന്ന വ​ള്ള​മാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്തു​വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്ന് കു​ട്ടി​ക​ളും ര​ണ്ട് സ്ത്രീ​ക​ളും നാ​ല് പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് ഉ​ല്ലാ​സ യാ​ത്ര​ക്ക് പു​റ​പ്പെ​ട്ട​ത്. ലൈ​ഫ് ജാ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ ആ​ടി​യു​ല​ഞ്ഞ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നീ​ങ്ങു​ന്ന മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട തീ​ര​ദേ​ശ ​പോ​ലീ​സി​ന്റെ പ​ട്രോ​ൾ ബോ​ട്ട് സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി.

തു​ട​ർ​ന്ന് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ പോ​ലീ​സ് വ​ള്ളം തീ​ര​ത്ത​ടു​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. വ​ള്ളം ഓ​ടി​ച്ചി​രു​ന്ന വി​ഴി​ഞ്ഞം പു​തി​യ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ജോ​യി, ക​ട​യ്ക്കു​ളം സ്വ​ദേ​ശി ടോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത ശേ​ഷം തു​ട​ർ ന​ട​പ​ടി​ക്കാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റി​ന് വ​ള്ളം കൈ​മാ​റി. ശ​ക്ത​മാ​യ​കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പു​ള്ള സ​മ​യ​ത്താ​ണ് അ​ന​ധി​കൃ​ത ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ​ത്. എ​സ്.​ഐ. ഗി​രീ​ഷ്, ഗ്രേ​ഡ് എ​സ്.​ഐ. അ​ജ​യ​കു​മാ​ർ, സി.​പി.​ഒ. അ​ഖി​ലേ​ഷ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സാ​ദി​ഖ്, ജ​ഗ​ൻ നെ​ൽ​സ​ൺ, ഷി​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടുത്ത​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് കാരന്തൂരിൽ വിവിധയിടങ്ങളിൽ മോഷണം ; പെട്രോൾ പമ്പിലും സ്കൂട്ടർ ഷോറൂമുകളിലും കയറിയത് ഒരാൾ...

0
കോഴിക്കോട്: കാരന്തൂരിൽ വിവിധയിടങ്ങളിൽ മോഷണം. പെട്രോൾ പമ്പിൽ നിന്ന് 21000 രൂപ...

കെപിസിസി രാഷ്ട്രീയകാര്യ സമി​തിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനം

0
ന്യൂഡല്‍ഹി : കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡൽഹിയിൽ കെപിസിസി...

ജസ്റ്റീസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

0
ന്യൂഡൽഹി : സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍...

ബെവ്കോ ഗോഡൗണിലെ തീപിടുത്തം ; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടമെന്ന്...

0
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ....