കാസര്‍കോട് ജില്ലയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു ; വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: കാസര്‍കോട് ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നും കേരള വനിതാ കമ്മീഷന്‍. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ.പി.സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് കഴിഞ്ഞ ദിവസം പരിഗണിച്ചത്.

വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണമെന്നും സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. പോസ്റ്റ്-മാരിറ്റല്‍ കൗണ്‍സിലിങ്, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ പഞ്ചായത്തുകളിലോ അങ്കണവാടികളിലോ ഒരുക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്നും വനിതാ കമ്മീഷന്‍ വിശദമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് നിർണ്ണായക നീക്കം ; മഹാരാഷ്ട്രയിലെ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന്...

0
മഹാരാഷ്ട്ര : കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ...

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍...

ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ

0
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ ഫേസ്ബുക്കിലൂടെ...