ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു
ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍ ജില്ല കോടതികളിലും ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍, മറ്റ് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 11നകം കളക്ടറേറ്റില്‍ അപേക്ഷ നല്‍കണം. മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ പുതിയത് സമര്‍പ്പിക്കണം. എന്നാല്‍ അനുബന്ധരേഖ സമര്‍പ്പിക്കേണ്ടതില്ല.
—
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന് രാവിലെ 10.30 ന് സി.വി ശാന്തകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേരും.
—
ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഓഗസ്റ്റ് സെഷനില്‍ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് എട്ട് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, നിശ്ചിത ഫീസ് സഹിതം ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍ 04682 258710.
ഒ.ബി.സി – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ
ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സിക്കാര്‍ക്ക് പരമാവധി 25 ലക്ഷം രൂപ വരെ ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ലഭിക്കും. മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ലക്ഷം രൂപ വരെ സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പുരുഷന്മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. കാര്‍ഷിക, ചെറുകിടവ്യവസായ, സേവന മേഖലയില്‍പെട്ട ഓട്ടോറിക്ഷ/ടാക്‌സി വാങ്ങുന്നതുള്‍പ്പെടെ ഏതു സംരംഭത്തിനും വായ്പ നല്‍കും. വിവാഹം, വിദ്യാഭ്യാസം, ഭവനപുനരുദ്ധാരണം തുടങ്ങി വിവിധോദ്ദേശ്യ പദ്ധതികള്‍ക്കും വായ്പ ലഭിക്കും. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ല കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2226111, 2272111, 9447710033.
ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുകളുള്ള സീറ്റുകളില്‍ ജൂലൈ 30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിന് അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04735 296090, 6238123838.
—
വനിത ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഓഗസ്റ്റ് എട്ടിന് മുമ്പ് പ്രവേശനം നേടണം. ഫോണ്‍ 0479 2457496, 9747454553.
അതിഥി അധ്യാപക നിയമനം
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നി പെരിഞൊട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയിലേക്ക് അതിഥി അധ്യാപക (ഹിന്ദി) തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം വേണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് ഓഗസ്റ്റ് അഞ്ച് രാവിലെ 11.30 ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2961144.
—
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്മാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്‍റില്‍ ഓഡിറ്റിംഗിനായി എ.ജി. എംപാനല്‍ ആയിട്ടുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്മാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുള്ള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചുള്ള താല്‍പര്യപത്രം ഓഗസ്റ്റ് ഏഴിന് മുമ്പായി ഈ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 0468 2961144.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക ക്ഷമത പരീക്ഷ
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2025 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടത്തും. ഫോണ്‍ 0468 2223123.
—
ജൂനിയര്‍ റെസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ് (ഒരു ഒഴിവ്) തസ്തികയില്‍ ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ബി.ഡി. എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് പട്ടിക, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. അഭിമുഖം ഓഗസ്റ്റ് 10 രാവിലെ 10.30 ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ നടക്കും. ഫോണ്‍ 0468 2344823, 0468 2344803.































